---
title: "തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന "വ്യാപാരോത്സവം '23" ലോഗോ പ്രകാശനം ചെയ്തു"
english_title: ""Vyyaparotsavam '23""
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149115/vyyaparotsavam-23"
published_at: "2023-09-26T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65129cdd8bd25_Untitled-2-web.jpg"
keywords: []
---

# തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന "വ്യാപാരോത്സവം '23" ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** > തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന "വ്യാപാരോത്സവം '23" ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബർ 05 മുതൽ 02 മാർച്ച്‌ 2024 വരെ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർമാരുടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണിൽ നിന്നും ഭാഗ്യശാലികൾക്ക് ഏകദേശം അരക്കോടി വില വരുന്ന ഏഴായിരത്തോളം സമ്മാനങ്ങൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ലഭിക്കുന്ന കേരളത്തിൽ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആണ് തളിപറമ്പിൽ നടക്കുന്നത്.

## Article Content

> തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന "വ്യാപാരോത്സവം '23" ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബർ 05 മുതൽ 02 മാർച്ച്‌ 2024 വരെ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർമാരുടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണിൽ നിന്നും ഭാഗ്യശാലികൾക്ക് ഏകദേശം അരക്കോടി വില വരുന്ന ഏഴായിരത്തോളം സമ്മാനങ്ങൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ലഭിക്കുന്ന കേരളത്തിൽ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആണ് തളിപറമ്പിൽ നടക്കുന്നത്.

> കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്യ മേച്ചേരി തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസിന് നൽകി "വ്യാപാരോത്സവ്'23" ലോഗോ പ്രകാശനം ചെയ്തു. പദ്ധതി വിശദീകരണം പ്രോഗ്രാം കോർഡിനേറ്റർ എം.എ. മുനീർ നടത്തി മീഡിയ പാർട്ണർ എം.കെ. മനോഹരൻ,അഡ്വർടൈസിംഗ് പാർട്ണർ അനസ് അഡ്സ്റ്റാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു,

> പദ്ധതിയുടെ മുഖ്യ സ്പോൺസർ 'ഇസ്കാൻ ജ്വല്ലറി' സഹ സ്പോൺസർമരായ "ഷൂ ബീ ഡു' ഫുട്‍വെയർ & ബാഗ്സ്, 'സെഞ്ച്വറി ഫാഷൻ സിറ്റി ', 'നിയർബി' ഹൈപ്പർ മാർക്കറ്റ്, ,'കെ എം' പ്ലൈവുഡ് & ഹാർഡ്‌വെയർ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മെർച്ചന്റ് അസോസിയേഷൻ സഹഭാരവാഹികൾ പ്രവർത്തക സമിതി അംഗങ്ങൾ, യൂത്ത് വിംഗ് ഭാരവാഹികൾ എന്നിവരുടെയും സാന്നിധ്യമുണ്ടായി. ചടങ്ങിന് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽസെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149115/vyyaparotsavam-23)