---
title: "പോലിസിനെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടിയ പ്രതി പയ്യന്നൂരില്‍ പിടിയില്‍"
english_title: "arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14896/arrested"
published_at: "2021-12-07T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af33ff25e1d_OIP (1).jpg"
keywords: []
---

# പോലിസിനെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടിയ പ്രതി പയ്യന്നൂരില്‍ പിടിയില്‍

> **Lead Summary:** **നീലേശ്വരം: **നാടന്‍ തോക്ക് ഉപേക്ഷിച്ച് പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പയ്യന്നൂര്‍ പെരുമ്പയില്‍ വച്ച് പിടിയിലായി. ചിറ്റാരിക്കാല്‍ ചീര്‍ക്കയം സ്വദേശി എ.വി നാരായണനെയാണ് ഇന്നലെ വൈകുന്നേരത്തോടെ പയ്യന്നൂര്‍ പെരുമ്പയില്‍ വച്ച് പോലിസ് പിടികൂടിയത്.

## Article Content

**നീലേശ്വരം: **നാടന്‍ തോക്ക് ഉപേക്ഷിച്ച് പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പയ്യന്നൂര്‍ പെരുമ്പയില്‍ വച്ച് പിടിയിലായി. ചിറ്റാരിക്കാല്‍ ചീര്‍ക്കയം സ്വദേശി എ.വി നാരായണനെയാണ് ഇന്നലെ വൈകുന്നേരത്തോടെ പയ്യന്നൂര്‍ പെരുമ്പയില്‍ വച്ച് പോലിസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ എസ്.ഐ പി.രവീന്ദ്രന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.പി രമേശനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി എട്ടിന് വന്യമൃഗവേട്ടക്ക് ഓട്ടോയില്‍ പോകുന്നതിനിടെ പോലിസിനെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ചിറ്റാരിക്കാല്‍ എസ്.ഐ പി.രവീന്ദ്രനും സംഘവും ചീര്‍ക്കയത്ത് വാഹന പരിശോധനക്കിടെയാണ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയത്

. പോലിസിനെ കണ്ട് നാടന്‍ തോക്ക് ഉപേക്ഷിച്ച് ഓട്ടോയില്‍ നിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് തോക്കും തിരകളും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14896/arrested)