---
title: "ഷട്ടില്‍ കളിക്കിടെ എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു"
english_title: "SI collapsed and died during the shuttle game"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14895/si-collapsed-and-died-during-the-shuttle-game"
published_at: "2021-12-07T15:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af33937b0bc_6ebcd6be-017c-435f-8f97-0c4dc7192b71.jpg"
keywords: []
---

# ഷട്ടില്‍ കളിക്കിടെ എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് ആണ് മരിച്ചത്.

ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ്  കുഴഞ്ഞുവീണത്.

ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍ :പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ മകള്‍: ഹാഷിമ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14895/si-collapsed-and-died-during-the-shuttle-game)