---
title: "പോഷൺ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "A nutrition exhibition and awareness class was organized as part of the Potion Month celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148874/a-nutrition-exhibition-and-awareness-class-was-organized-as-part-of-the-potion-month-celebrations"
published_at: "2023-09-25T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651157efa5859_news-card.jpg"
keywords: []
---

# പോഷൺ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ പോഷൺ മാ -2023, പോഷൺ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും 2023സെപ്റ്റംബർ 25ന് രാവിലെ 10.00 മണിക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വായറിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്യ്തു.

## Article Content

തളിപ്പറമ്പ നഗരസഭ പോഷൺ മാ -2023, പോഷൺ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും 2023സെപ്റ്റംബർ 25ന് രാവിലെ 10.00 മണിക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വായറിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്യ്തു.

തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രജില പി, പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

തളിപ്പറമ്പ നഗരസഭ icds സൂപ്പർവൈസർ സി. വി ശ്യാമള സ്വാഗതം പറഞ്ഞു, തുടർന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഓംനാഥ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു , റീത്ത എ വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148874/a-nutrition-exhibition-and-awareness-class-was-organized-as-part-of-the-potion-month-celebrations)