---
title: "കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് ദിനം ആഘോഷിച്ചു"
english_title: "Kunhimangalam Govt: Higher Secondary School NSS Unit celebrated NSS Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148873/kunhimangalam-govt-higher-secondary-school-nss-unit-celebrated-nss-day"
published_at: "2023-09-25T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511569f5bc19_news-card.jpg"
keywords: []
---

# കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് ദിനം ആഘോഷിച്ചു

> **Lead Summary:** **കണ്ണൂർ: **കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് ദിനം ആഘോഷിച്ചു. അതോടൊപ്പം വാക്ക് വിത്ത് വി.സി - സോഷ്യൽ കമ്മ്യൂണിറ്റി ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷനുമായി സഹകരിച്ച് സ്കൂളിൽ ജൈവ വൈവിദ്ധ്യ ഫോട്ടോ പ്രദർശനവും നടന്നു.

## Article Content

**കണ്ണൂർ: **കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് ദിനം ആഘോഷിച്ചു. അതോടൊപ്പം വാക്ക് വിത്ത് വി.സി - സോഷ്യൽ കമ്മ്യൂണിറ്റി ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷനുമായി സഹകരിച്ച് സ്കൂളിൽ ജൈവ വൈവിദ്ധ്യ ഫോട്ടോ പ്രദർശനവും നടന്നു.

ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അലിസ്റ്റന്റ് രേഖ .എം സ്വാഗതം പറഞ്ഞു. കെ.രമേശൻ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനായ വി.സി ബാല്കൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഹെഡ്മിസ്ട്രസ്സ് സുചിത്ര ടി.വി, മദർ പി.ടി.എ പ്രസിഡണ്ട് ബിനിത ജനാർദ്ദനൻ , സ്റ്റാഫ് സെക്രട്ടറി ഗിരിജ.കെ.വി , വാക്ക് വിത്ത് വി സി കമ്മ്യൂണിറ്റി അംഗം സിന്ധു കെ.പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സിന്ധു പടോളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148873/kunhimangalam-govt-higher-secondary-school-nss-unit-celebrated-nss-day)