---
title: "കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ"
english_title: "Payyannur municipality building inspector Muyam native arrested while taking bribe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148869/payyannur-municipality-building-inspector-muyam-native-arrested-while-taking-bribe"
published_at: "2023-09-25T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511557652366_news-card.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ

> **Lead Summary:** കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ. നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ പറശ്ശിനിക്കടവ് സ്വദേശി സി ബിജുവിനെയാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. ബിൽഡിംഗ് പെർമിഷൻ ആവശ്യവുമായി വന്ന വ്യക്തിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നു.

## Article Content

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ. നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ പറശ്ശിനിക്കടവ് സ്വദേശി സി ബിജുവിനെയാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. ബിൽഡിംഗ് പെർമിഷൻ ആവശ്യവുമായി വന്ന വ്യക്തിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നു.

നഗരസഭ ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാൾ നഗരസഭ കവാടത്തിന് പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്ത് വച്ച് പണം കൈപ്പറ്റുകയും ആയിരുന്നു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മൂന്നുമാസം മുൻപാണ് ഈ ഉദ്യോഗസ്ഥൻ പയ്യന്നൂർ നഗരസഭയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148869/payyannur-municipality-building-inspector-muyam-native-arrested-while-taking-bribe)