---
title: "സി പി ഐ മാടായി മാട്ടൂൽ ലോക്കൽ കാൽനട പ്രചരണ ജാഥ യ്ക്ക് സമാപനം"
english_title: "CPI Matai Matul Local Walking Campaign Concluded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148777/cpi-matai-matul-local-walking-campaign-concluded"
published_at: "2023-09-25T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651113cd28ae0_news-card.jpg"
keywords: []
---

# സി പി ഐ മാടായി മാട്ടൂൽ ലോക്കൽ കാൽനട പ്രചരണ ജാഥ യ്ക്ക് സമാപനം

> **Lead Summary:** **പഴയങ്ങാടി: **സി.പി.ഐ മാടായി മാട്ടൂൽ ലോക്കൽ കാൽനട പ്രചരണ ജാഥയ്ക്ക് സമാപനം .ബി ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് ലോക്കൽ കേന്ദ്രങ്ങൾ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നത്.

## Article Content

**പഴയങ്ങാടി: **സി.പി.ഐ മാടായി മാട്ടൂൽ ലോക്കൽ കാൽനട പ്രചരണ ജാഥയ്ക്ക് സമാപനം .ബി ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് ലോക്കൽ കേന്ദ്രങ്ങൾ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നത്.

വെങ്ങര മുക്കിൽ സി.പി.ഐ കല്യാശ്ശേരി മണ്ഡലം സെക്രട്ടറി പി വി ബാബു രാജേന്ദ്രൻ ജാഥാ ലീഡർ വിവേക് വാടിക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു ടി.ഉത്തമൻ അദ്ധ്യക്ഷനാവും.എ.വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മൊട്ടാബ്രം ,സി എസ് ഐ ചർച്ച്, കാവിലെ പറമ്പ്, തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീക്കരണത്തിന് ശേഷം വൈകുന്നേരം മാട്ടൂൽ ജസിന്തയക്ക് സമീപം ജാഥസമാപിച്ചു.

സി. പി. ഐ ജില്ലാ കൗൺസിൽ അംഗം അബദുൽ നിസാർവായിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി.ജിതേഷ് കണ്ണപുരം, രേഷ്മാ പരാഗൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148777/cpi-matai-matul-local-walking-campaign-concluded)