---
title: "കുടുംബശ്രീ ഹരിത കർമ്മസേന വർക്കേർസ് യൂനിയൻ രൂപീകരണ കൺവെൻഷൻ നടന്നു"
english_title: "convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148768/convension"
published_at: "2023-09-25T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651106f126b25_news-card.jpg"
keywords: []
---

# കുടുംബശ്രീ ഹരിത കർമ്മസേന വർക്കേർസ് യൂനിയൻ രൂപീകരണ കൺവെൻഷൻ നടന്നു

> **Lead Summary:** **ചട്ടുകപ്പാറ: **കുടുംബശ്രീ ഹരിത കർമ്മ സേന വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി രൂപീകരണ കൺവെൻഷൻ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം അനിത ബാബു ഉൽഘാടനം ചെയ്തു. മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ. രോഹിണി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **കുടുംബശ്രീ ഹരിത കർമ്മ സേന വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി രൂപീകരണ കൺവെൻഷൻ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം അനിത ബാബു ഉൽഘാടനം ചെയ്തു. മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ. രോഹിണി അദ്ധ്യക്ഷത വഹിച്ചു.

മയ്യിൽ ഏറിയ സെക്രട്ടറി കെ.കെ.ഉഷാമണി, CITU മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു, CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിയൻ മയ്യിൽ ഏറിയ ട്രഷറർ എം.സി. ഗീത സ്വാഗതം പറഞ്ഞു. ഏറിയ കമ്മറ്റി അംഗം ടി.കെ.സുധാമണി നന്ദി രേഖപ്പെടുത്തി. ഭാരവാഹികൾ സെക്രട്ടറി - എ.പി.ലിമ ജോ: സെക്രട്ടറി -ടി.വി.ശ്രീലേഖ, സി.കെ.പ്രസന്ന പ്രസിഡണ്ട് - പി.രജിത വൈസ് പ്രസിഡണ്ട് - പി.കെ.ബുഷ്റ, കെ.വി.സതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148768/convension)