---
title: "വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ അഞ്ചുപേർക്ക് പണം നഷ്ടമായി"
english_title: "Five people lost money in various online scams"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148648/five-people-lost-money-in-various-online-scams"
published_at: "2023-09-24T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ff9ccca4a0_news-card.jpg"
keywords: []
---

# വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ അഞ്ചുപേർക്ക് പണം നഷ്ടമായി

> **Lead Summary:** **കണ്ണൂർ: **ഓൺലൈൻ സ്ഥാപനത്തിൽനിക്ഷേപം നടത്തിയാൽഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൻ്റെ 42,000 രൂപ തട്ടിയെടുത്തു. അലവിൽ പള്ളിയാംമൂലസ്വദേശി മാളിയേക്കൽ ജിൻ്റോ ജോസഫിൻ്റെ പണമാണ് തട്ടിയെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ അപ്പക്സ് വർക്കിംഗ് ട്രേഡിംഗ് കമ്പനിയാണ് പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭവിഹിതം വാഗ്ദാനം നൽകി കാനറാ ബേങ്കിൻ്റെ എസ്.ബി. അക്കൗണ്ട് വഴി ഇക്കഴിഞ്ഞ എപ്രിൽ 14 ന് പണം അയച്ചുകൊടുത്ത് യുവാവ് വഞ്ചിക്കപ്പെട്ടത്.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **ഓൺലൈൻ സ്ഥാപനത്തിൽനിക്ഷേപം നടത്തിയാൽഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൻ്റെ 42,000 രൂപ തട്ടിയെടുത്തു. അലവിൽ പള്ളിയാംമൂലസ്വദേശി മാളിയേക്കൽ ജിൻ്റോ ജോസഫിൻ്റെ പണമാണ് തട്ടിയെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ അപ്പക്സ് വർക്കിംഗ് ട്രേഡിംഗ് കമ്പനിയാണ് പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭവിഹിതം വാഗ്ദാനം നൽകി കാനറാ ബേങ്കിൻ്റെ എസ്.ബി. അക്കൗണ്ട് വഴി ഇക്കഴിഞ്ഞ എപ്രിൽ 14 ന് പണം അയച്ചുകൊടുത്ത് യുവാവ് വഞ്ചിക്കപ്പെട്ടത്.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

ഓൺലൈനിൽ സോഫയും ബെഡും ബുക്ക് ചെയ്ത കൊറ്റാളി പുഷ്പാലയത്തിൽ ദേവൻ ബാലൻ്റെ (65) 58,008 രുപയാണ് നഷ്ടമായത്.ഇക്കഴിഞ്ഞ 31 ന് ആണ് ബുക്ക് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി തട്ടിപ്പു സംഘം പരാതിക്കാരൻ്റെ പണം കവർന്നത്. 1900 രൂപ ആദ്യഘട്ടത്തിൻ പേടി എം വഴി അയച്ചുകൊടുക്കുകയും പിന്നീട് തട്ടിപ്പ്സംഘം അയച്ചുകൊടുത്ത ലിങ്കിൽ പ്രവേശിച്ചതോടെ 58,008 രൂപ തട്ടിയെടുത്ത് വഞ്ചിക്കുകയായിരുന്നു.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

ബേങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ ടൗണിന് സമീപത്തെ ആശ ജയന്തി നിവാസിൽ ദിനേശ് പ്രഭു (50)വിൻ്റെ 69,000 രൂപ ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്തത്.ഇക്കഴിഞ്ഞ മെയ് മാസം രണ്ടിനായിരുന്നു പണം നഷ്ടപ്പെട്ടത്. തട്ടിപ്പുകാർ അയച്ച ഓൺലൈൻ ലിങ്കിൽ പ്രവേശിച്ച് ആധാർ നമ്പറും പാൻ കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

പറശിനിക്കടവ് സ്നേക് പാർക്കിന് സമീപം താമസിക്കുന്ന കുന്നുമൺ ഹൗസിൽ കെ.സുധീഷിൻ്റെ (38) ലക്ഷങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്തത്. ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് യുവാവിൻ്റെ അക്കൗണ്ടിൽ നിന്നും സംഘം 3,54,999 രൂപ തട്ടിയെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 8 നും 11 നു മിടയിലാണ് പേടി എം വഴി അയച്ചുകൊടുത്ത പണം തട്ടിയെടുത്ത് മുങ്ങിയത്.പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വളപട്ടണത്ത് ഓൺലൈൻ തട്ടിപ്പിൽ അഴീക്കോട് സ്വദേശിനിയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്തു.വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ടാസ്ക് നൽകിയാണ് പണം തട്ടിയെടുത്തത്.അഴീക്കോട് കച്ചേരിപ്പാറ സ്വദേശിനി ഷാഹിദ മൻസിലിൽ ഷാത്തിമ ഷെറിൻ്റെ 70,000 രൂപയാണ് സംഘം തട്ടിയെടുത്തത്. വാട്സ്ആപ്പിൽ അയച്ചുകൊടുത്ത നമ്പർ വഴിയാണ് യുവതിയുടെ പണം ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148648/five-people-lost-money-in-various-online-scams)