---
title: "പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്സോ കേസ്"
english_title: "A POCSO case was filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148370/a-pocso-case-was-filed"
published_at: "2023-09-23T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e7a624367d_news-card.jpg"
keywords: []
---

# പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്സോ കേസ്

> **Lead Summary:** **പരിയാരം: **പതിമൂന്ന്കാരിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

## Article Content

**പരിയാരം: **പതിമൂന്ന്കാരിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

അശ്ലീലപ്രേമികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലേക്ക് ഇവരുടെ ഫോട്ടോയും ഫോണ്‍നമ്പറും അജ്ഞാതർ പോസ്റ്റ്‌ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഈ ഗ്രൂപ്പിലുള്ളവരാണ് ഇരുവരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148370/a-pocso-case-was-filed)