ചപ്പാരപ്പടവ്: മടക്കാട് പൂമംഗലം ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചു ചപ്പാരപടവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ സായാഹ്നധർണ നടത്തി. യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി അബ്ദുൽ ലത്തീഫ് ഹാജിയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ ഉൽഘടനം ചെയ്തു.

മുസ്ലിം യുത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ അലി മങ്കര മുഖ്യ പ്രഭാഷണം നടത്തി. Ok ഇബ്രാഹിം കുട്ടി, അഷ്‌റഫ് മടക്കാട്,ടി മൊയ്‌ദു,ഉനൈസ് എരുവാട്ടി,യൂനുസ് ശാന്തി ഗിരി ഇർഫാൻ യു വി, ഉവൈസ് ടി സി ജാസിർ ok,ശരീഫ് മങ്കര,ആസിഫ് എം വി, ജാഫർ, ആഷിഖ് തടികടവ്, സിംസാർ, ഷമീം കെ വി നിസാം kvഅബ്ദുൽ റഹ്മാൻ പെരുവണ, നേതൃത്വം കൊടുത്തു. മുസ്തഫ പാറോൽ സ്വാഗതവും സലീം പടപ്പേങ്ങാട് നന്ദിയും പറഞ്ഞു.
protest sit-in was held