---
title: "വ്യാപാരിയുടെ സത്യസന്ധത: വീണു കിട്ടിയ ഐ ഫോൺ 6പ്ലസ് ഫോൺ ഉടമക്ക് തിരിച്ചു നൽകി"
english_title: "Merchant Honesty: iPhone 6 Plus returned to phone owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14825/merchant-honesty-iphone-6-plus-returned-to-phone-owner"
published_at: "2021-12-07T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aeed249fcce_a1b68b1b-6c74-42f4-a128-cbd7cc427276.jpg"
keywords: []
---

# വ്യാപാരിയുടെ സത്യസന്ധത: വീണു കിട്ടിയ ഐ ഫോൺ 6പ്ലസ് ഫോൺ ഉടമക്ക് തിരിച്ചു നൽകി

> **Lead Summary:** തളിപ്പറമ്പ ശിഫ ക്ലിനിക്കിന്‌ സമീപത്തു നിന്നു വീണു കിട്ടിയ ഐ ഫോൺ 6പ്ലസ് ഫോൺ ഉടമക്ക് തിരിച്ചു നൽകി, ഇന്നലെ കാലത്തു കടയിലേക്ക് വരുമ്പോൾ വ്യാപാരി റൗഫിനു(സഫ ടെക്സ്) ശിഫ ക്ലിനിക്കിന്‌ സമീപം ഫോൺ കളഞ്ഞു കിട്ടി.

## Article Content

തളിപ്പറമ്പ ശിഫ ക്ലിനിക്കിന്‌ സമീപത്തു നിന്നു വീണു കിട്ടിയ ഐ ഫോൺ 6പ്ലസ് ഫോൺ ഉടമക്ക് തിരിച്ചു നൽകി, ഇന്നലെ കാലത്തു കടയിലേക്ക് വരുമ്പോൾ വ്യാപാരി റൗഫിനു(സഫ ടെക്സ്) ശിഫ ക്ലിനിക്കിന്‌ സമീപം ഫോൺ കളഞ്ഞു കിട്ടി.

ഉടൻ തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും ഏൽപ്പിക്കുകയും തുടർന്നു നവമാധ്യമങ്ങളിലൂടെ ശബ്ദസന്ദേശം വഴി അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ന് സന്ധ്യക്ക് തെളിവ് സഹിതം ഉടമ വരികയും ഫോൺ തിരിച്ചു നൽകുകയും ചെയ്തു.

റൗഫിന്റെ സത്യസന്ധയെ മെർച്ചന്റ്സ് അസോസിയേഷൻ അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14825/merchant-honesty-iphone-6-plus-returned-to-phone-owner)