---
title: "ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "dies after being hit by bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148175/dies-after-being-hit-by-bike"
published_at: "2023-09-22T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d3c25e0f46_Untitled-2-web.jpg"
keywords: []
---

# ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ നബാസ് ബർദാമാൻ സ്വദേശി മിത്താർ ഖാ യുടെ മകൻ ജമാൽഖാ യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ചെറുകുന്ന് കൊവ്വ പ്പുറത്താണ് അപകടം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് ബൈക്കിടിച്ചത്.

## Article Content

ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ നബാസ് ബർദാമാൻ സ്വദേശി മിത്താർ ഖാ യുടെ മകൻ ജമാൽഖാ യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ചെറുകുന്ന് കൊവ്വ പ്പുറത്താണ് അപകടം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് ബൈക്കിടിച്ചത്.

പരിക്കേറ്റ ഇയാളെ ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് ചിക് മാംഗ്ലൂർ സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് അപകടം വരുത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148175/dies-after-being-hit-by-bike)