---
title: "ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ"
english_title: "Online financial scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148064/online-financial-scam"
published_at: "2023-09-21T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c6dfa9034f_download_(1).jfif"
keywords: []
---

# ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ

> **Lead Summary:** **കണ്ണൂർ:** ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പേരുടെ പണം തട്ടിയെടുത്തു. കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സംഗീത ജെ.പ്രഭു വിൻ്റെ 4,75,000 രൂപയാണ് തട്ടിയെടുത്തത്.ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ബാങ്ക് അക്കൗണ്ട് വഴി പലതവണകളായി യുവതിയിൽ നിന്നും 4,75,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.

## Article Content

**കണ്ണൂർ:** ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പേരുടെ പണം തട്ടിയെടുത്തു. കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സംഗീത ജെ.പ്രഭു വിൻ്റെ 4,75,000 രൂപയാണ് തട്ടിയെടുത്തത്.ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ബാങ്ക് അക്കൗണ്ട് വഴി പലതവണകളായി യുവതിയിൽ നിന്നും 4,75,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.

പളളിക്കുന്നിലെ രതിനിവാസിൽ വി.അമൃതരാജിനെ (38)യും തട്ടിപ്പ്സംഘം വഞ്ചിച്ചു. ഓൺലൈനിൽ പല ടാസ്കുകൾ നൽകിയാണ് ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ പലതവണകളായി യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,10,000 രൂപ സംഘം തട്ടിയെടുത്തത്.

പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേ സമയം കേളകം പോലീസ് സ്റ്റേഷനിൽ അമ്പായത്തോട് സ്വദേശിയുടെ പരാതിയിലും സമാനമായ രീതിയിൽപണം തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും ഓൺലൈൻ തട്ടിപ്പ് സംഘം 2,40,000 രൂപയാണ് തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148064/online-financial-scam)