---
title: "കയരളം‌ നോർത്ത് എ എൽ പി സ്കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു"
english_title: "yureeca"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148062/yureeca"
published_at: "2023-09-21T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c6b6e8887f_news-card.jpg"
keywords: []
---

# കയരളം‌ നോർത്ത് എ എൽ പി സ്കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി കേരളത്തെലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്ന യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ സ്കൂൾ തല മത്സരം കയരളം നോർത്ത് എ എൽ പി സ്കൂളിൽ നടന്നു.

## Article Content

**മയ്യിൽ: **പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി കേരളത്തെലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്ന യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ സ്കൂൾ തല മത്സരം കയരളം നോർത്ത് എ എൽ പി സ്കൂളിൽ നടന്നു.

എൽ-യുപി വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ വിജ്ഞാനോത്സവത്തിൽ പങ്കാളികളായി. പരീക്ഷണം, നിരീക്ഷണം, അറിവ് നിർമ്മാണം എന്നിവ വിജ്ഞാനോത്സവത്തിന്റെ മുഖ്യ ആകർഷണമായി. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. എ ഒ ജീജ, കെ വൈശാഖ്, എം പി നവ്യ എന്നിവർ നേതൃത്വം നൽകി‌. സയൻസിനെ അറിയാൻ സയൻസിനോടൊപ്പം എന്നതാണ് ഈ വർഷത്തെ വിജ്ഞാനോത്സവ സന്ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148062/yureeca)