---
title: "പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര, പ്രവൃത്തിപരിചയ മേള: സംഘാടക സമിതി രൂപീകരണ യോഗം നടത്തി"
english_title: "The organizing committee held a formation meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147982/the-organizing-committee-held-a-formation-meeting"
published_at: "2023-09-21T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c17642ecba_news-card.jpg"
keywords: []
---

# പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര, പ്രവൃത്തിപരിചയ മേള: സംഘാടക സമിതി രൂപീകരണ യോഗം നടത്തി

> **Lead Summary:** ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഐ ടീ പ്രവൃത്തി പരിചയ മേള 2023 ഒക്ടോബർ 20,21 വെള്ളി, ശനി ദിവസങ്ങളിൽ സി.പിനാരായണൻ സ്മാരക ഗവ ഹയർസെക്കൻ്ററി സ്കൂൾ മാത്രമംഗലത്തു വെച്ച് നടക്കുന്നതാണ്. അതിൻ്റെ ഭാഗമായുള്ള സംഘാടകസമിതിയോഗം നടന്നു.

## Article Content

ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഐ ടീ പ്രവൃത്തി പരിചയ മേള 2023 ഒക്ടോബർ 20,21 വെള്ളി, ശനി ദിവസങ്ങളിൽ സി.പിനാരായണൻ സ്മാരക ഗവ ഹയർസെക്കൻ്ററി സ്കൂൾ മാത്രമംഗലത്തു വെച്ച് നടക്കുന്നതാണ്. അതിൻ്റെ ഭാഗമായുള്ള സംഘാടകസമിതിയോഗം നടന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ടി.തമ്പാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  അബ്ദുള്ള ടി.കെ ( AEO ഇൻചാർജ് ) മേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ കെ. പി രമേശൻ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ലിൻറാമ്മ ജോൺ, പി.ടി.എ പ്രസിഡണ്ട് പി മുസ്തഫ, വെള്ളോറ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ദാമോദരൻ മാസ്റ്റർ, വാർഡ് മെമ്പർ പി.വി വിജയൻ, സ്കൂൾ വികസന സമിതി ചെയർമാൻ എം അരുൺ, മദർ പി.ടി എ പ്രസിഡണ്ട് സിനി തമ്പാൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രദീപ്‌കുമാർ. പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ.പി മുസ്തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147982/the-organizing-committee-held-a-formation-meeting)