---
title: "വീട്ടിൽ കയറി പത്ത് വയസ്സുകാരിക്ക്‌ നേരെ ലൈംഗീകഅതിക്രമം: 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും"
english_title: "Rape of 10-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147977/rape-of-10-year-old-girl"
published_at: "2023-09-21T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c152353ffc_news-card.jpg"
keywords: []
---

# വീട്ടിൽ കയറി പത്ത് വയസ്സുകാരിക്ക്‌ നേരെ ലൈംഗീകഅതിക്രമം: 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്:** വീട്ടിൽ കയറി പത്ത് വയസ്സുകാരിക്ക്‌ നേരെ ലൈംഗീകഅതിക്രമം: 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പാലാവയലിൽ ചവറഗിരി കൂട്ടുകുഴി കോളനിയിൽ പപ്പിനി വീട്ടിൽ നാരായണനെതിരെയാണ് തളിപ്പറമ്പ് അതിവേഗപോക്സോ കോടതി ജഡ്ജി ആർ രാജേഷ് വിധിച്ചത്.

## Article Content

**തളിപ്പറമ്പ്:** വീട്ടിൽ കയറി പത്ത് വയസ്സുകാരിക്ക്‌ നേരെ ലൈംഗീകഅതിക്രമം: 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പാലാവയലിൽ ചവറഗിരി കൂട്ടുകുഴി കോളനിയിൽ പപ്പിനി വീട്ടിൽ നാരായണനെതിരെയാണ് തളിപ്പറമ്പ് അതിവേഗപോക്സോ കോടതി ജഡ്ജി ആർ രാജേഷ് വിധിച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം. കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ ചെറുപുഴ എസ് ഐ ആയിരുന്ന ബിജേഷ് എം എൻ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147977/rape-of-10-year-old-girl)