---
title: "യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് കണ്ണൂരിലെത്തി"
english_title: "The incident where the woman's body was found in pieces in a trolley bag"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147952/the-incident-where-the-womans-body-was-found-in-pieces-in-a-trolley-bag"
published_at: "2023-09-21T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bfc2a876b2_Untitled-2-web.jpg"
keywords: []
---

# യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് കണ്ണൂരിലെത്തി

> **Lead Summary:** **കണ്ണൂര്‍: **മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുടക് പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.

## Article Content

**കണ്ണൂര്‍: **മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുടക് പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.

കേരള പൊലീസും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാല് കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം സ്ത്രീയുടേതാണെന്നാണ് സൂചന. കേരള അതിര്‍ത്തിയിലുള്ള കൂട്ടുപുഴയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചുരത്തിന് സമീപമുള്ള കുഴിയില്‍ നീല പെട്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147952/the-incident-where-the-womans-body-was-found-in-pieces-in-a-trolley-bag)