---
title: "തകർന്നടിഞ്ഞ മടക്കാട് ഇടിസി റോഡ്; മുസ്ലിം ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധത്തിലേക്ക്"
english_title: "Muslim League Chapparapadav Panchayat Committee to protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147780/muslim-league-chapparapadav-panchayat-committee-to-protest"
published_at: "2023-09-20T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650af2ffe11b3_news-card.jpg"
keywords: []
---

# തകർന്നടിഞ്ഞ മടക്കാട് ഇടിസി റോഡ്; മുസ്ലിം ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധത്തിലേക്ക്

> **Lead Summary:** **ചപ്പാരപ്പടവ് : **മടക്കാട് പടപ്പേങ്ങാട് പൂമംഗലം ഇടിസി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു മെക്കാടം പണി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പടപ്പേങ്ങാട് വെച്ച് പ്രതിഷേധ സംഗമം ചേരുന്നു. പടപ്പേങ്ങാട് ടൗണിൽ സംഘടിപ്പിക്കുന്ന പരിപാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഓ പി ഇബ്രാഹിംകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

## Article Content

**ചപ്പാരപ്പടവ് : **മടക്കാട് പടപ്പേങ്ങാട് പൂമംഗലം ഇടിസി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു മെക്കാടം പണി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പടപ്പേങ്ങാട് വെച്ച് പ്രതിഷേധ സംഗമം ചേരുന്നു. പടപ്പേങ്ങാട് ടൗണിൽ സംഘടിപ്പിക്കുന്ന പരിപാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഓ പി ഇബ്രാഹിംകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

അലി പി മങ്കര മുഖ്യപ്രഭാഷണം നടത്തും. ടെൻഡർ നടപടികൾ പൂർത്തീകരിച്ച പ്രസ്തുത റോഡ് നവീകരണം അനാവശ്യമായി നീട്ടിക്കൊണ്ട് പോവുകയാണ്. നൂറു കണക്കിന് ആളുകൾ നിരന്തരം യാത്ര നടത്തുന്ന റോഡ് ഇന്ന് ദുരിത ക്കയത്തിലാണ്. പടപ്പേങ്ങാട് ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ ഇസ്മായിൽ AP യുടെ അധ്യക്ഷതയിൽ വെച്ച് ചേർന്ന യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ പാറോൽ ഉൽഘടനം ചെയ്തു. അഷ്‌റഫ്‌ മടക്കാട്, അലി മങ്കര സലീം പടപ്പേങ്ങാട് അസ്‌ലം മാസ്റ്റർ ബി സകരിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147780/muslim-league-chapparapadav-panchayat-committee-to-protest)