---
title: "ബസും ബുള്ളറ്റും കൂട്ടിയിടിച്ച്   വിദ്യാർത്ഥി മരണപ്പെട്ടു "
english_title: "A student died in a collision between a bus and a bullet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147562/a-student-died-in-a-collision-between-a-bus-and-a-bullet"
published_at: "2023-09-19T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509a1858ccba_Untitled-2-web.jpg"
keywords: []
---

# ബസും ബുള്ളറ്റും കൂട്ടിയിടിച്ച്   വിദ്യാർത്ഥി മരണപ്പെട്ടു 

> **Lead Summary:** **കമ്പിൽ:** കാടാച്ചിറയിൽ ബസും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരണപ്പെട്ടു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു ആണ് മരിച്ചത്. LIC എജൻ്റായ അരക്കൻ പ്രകാശൻ്റെയും ഷജിനയുടെയും മകനാണ്. അനാമിക സഹോദരിയാണ്.

## Article Content

**കമ്പിൽ:** കാടാച്ചിറയിൽ ബസും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരണപ്പെട്ടു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു ആണ് മരിച്ചത്. LIC എജൻ്റായ അരക്കൻ പ്രകാശൻ്റെയും ഷജിനയുടെയും മകനാണ്. അനാമിക സഹോദരിയാണ്.

പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിഷ്ണു ഉപരിപഠനത്തിനായി ബാംഗ്ലൂരിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കാടാച്ചിറ ഹൈസ്കൂളിന് മുൻവശത്ത് വച്ചായിരുന്നു അപകടം നടന്നത്. അമ്പലത്തിൽ പോയ വിഷ്ണുവിൻ്റെ ബുള്ളറ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147562/a-student-died-in-a-collision-between-a-bus-and-a-bullet)