---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരണപ്പെട്ടു"
english_title: "A student from Kannur, who was undergoing treatment after being injured in a car accident, died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147442/a-student-from-kannur-who-was-undergoing-treatment-after-being-injured-in-a-car-accident-died"
published_at: "2023-09-19T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650928309e487_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരണപ്പെട്ടു

> **Lead Summary:** **കണ്ണൂര്‍: **വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയില്‍' മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനിബാലിഗയാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: **വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയില്‍' മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനിബാലിഗയാണ് മരിച്ചത്.

മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. 17ന് രാത്രി രാത്രി കാസര്‍ഗോഡ് ബേക്കലില്‍ നിന്നു മംഗലാപുരത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെ പുലിക്കുന്ന് കെഎസ്ടിപി റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച സഹപാഠി ആലപ്പുഴ മയ്യളം സ്വദേശി അജിത്ത് കുറുപ്പ്(20) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി കളായ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ പോലിസ് മംഗളൂരു കെഎംസി ആശുപത്രിയിലെത്തിച്ചു. അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച്ച ഉച്ചയോടെയാണ്മരണപ്പെട്ടത്. മാതാവ്: അനുപമ ബാലിഗ. സഹോദരന്‍: രജത് ബാലിഗ(എന്‍ജിനീയര്‍, ബെംഗളൂരൂ). സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147442/a-student-from-kannur-who-was-undergoing-treatment-after-being-injured-in-a-car-accident-died)