---
title: "അന്നപൂർണ്ണേശ്വരീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഏഴ് മുതൽ"
english_title: "Bhagavata weekend at Annapoorneshwari temple from 7 p.m."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14743/bhagavata-weekend-at-annapoorneshwari-temple-from-7-pm"
published_at: "2021-12-06T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae0b19504d1_download (8).jpg"
keywords: []
---

# അന്നപൂർണ്ണേശ്വരീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഏഴ് മുതൽ

> **Lead Summary:** **ചെറുകുന്ന്: **അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഏഴു മുതൽ14 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. യഞ്ജാചാര്യൻ ഭാഗവത ശിരോമണി ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത്.

## Article Content

**ചെറുകുന്ന്: **അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഏഴു മുതൽ14 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. യഞ്ജാചാര്യൻ ഭാഗവത ശിരോമണി ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത്.

താമരശ്ശേരി ശ്രീഹരിയാണ് സഹാചാര്യൻ. ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് ആചാര്യവരണം നടക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം എന്നിവ നടക്കും.

സപ്താഹ ദിവസങ്ങളിൽ കാലത്ത് ആറ് മണി മുതൽ സഹസ്രനാമ പൂജയും സമൂഹപ്രാർത്ഥനയും ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക്ക്ക് ശേഷം പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്‌

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14743/bhagavata-weekend-at-annapoorneshwari-temple-from-7-pm)