---
title: "ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും"
english_title: "Cyclone, low pressure potential over Bay of Bengal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147310/cyclone-low-pressure-potential-over-bay-of-bengal"
published_at: "2023-09-18T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65083b1325039_rain.jfif"
keywords: []
---

# ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

> **Lead Summary:** കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴക്ക്‌ സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴിയായി ദുർബലമായി. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

## Article Content

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴക്ക്‌ സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴിയായി ദുർബലമായി. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147310/cyclone-low-pressure-potential-over-bay-of-bengal)