---
title: "വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്ത ഹോട്ടൽ അടപ്പിച്ചു"
english_title: "The hotel, which handled foodstuff in unsanitary conditions, was closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146719/the-hotel-which-handled-foodstuff-in-unsanitary-conditions-was-closed"
published_at: "2023-09-16T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650538fad1893_Untitled-2-web.jpg"
keywords: []
---

# വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്ത ഹോട്ടൽ അടപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി:** പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യ ത്തിൽ ഭക്ഷണ പദാർഥങ്ങൾ സൂക്ഷിക്കുകയും പാകം ചെയ്യുകയും ചെയ്ത പിലാത്തറ കെ എസ് ടി പി റോഡിലെ കുമ്പാറീസ് ഹോട്ടൽ അടപ്പിച്ചു. ഡിവൈഎ ഫ്ഐ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയാണ് നടപടി സ്വീകരിച്ചത്.

## Article Content

**പഴയങ്ങാടി:** പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യ ത്തിൽ ഭക്ഷണ പദാർഥങ്ങൾ സൂക്ഷിക്കുകയും പാകം ചെയ്യുകയും ചെയ്ത പിലാത്തറ കെ എസ് ടി പി റോഡിലെ കുമ്പാറീസ് ഹോട്ടൽ അടപ്പിച്ചു. ഡിവൈഎ ഫ്ഐ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയാണ് നടപടി സ്വീകരിച്ചത്.

തുറസായ സ്ഥലത്ത് കോഴിയിറച്ചി ഇറക്കി വച്ചത് നായ കടിച്ച് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്കെ ത്തിയത്. പച്ചക്കറികളും പഴകിയ അവസ്ഥയിലായിരുന്നു. സി വി ജിതിൻ രാജ്, പി വി രഞ്ജിത്ത്, മനോജ്, കെ റമീസ് തുടങ്ങിയവ രുടെ നേതൃത്വത്തിൽ ഡിവൈഎ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധനക്കെത്തിയത്. ലൈസൻസ് പുതുകാത്തതടക്കമുള്ള ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വിഭാഗ ത്തിലെ അമൃതാ ബി നായർ, യു ജിതിൻ, ഹെൽത്ത് ഇൻസ്പെക്ടർ പി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146719/the-hotel-which-handled-foodstuff-in-unsanitary-conditions-was-closed)