---
title: "വീട്ടില്‍ കയറി വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്നു"
english_title: "He entered the house, hit the elderly woman on the head and stole the gold necklace"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146702/he-entered-the-house-hit-the-elderly-woman-on-the-head-and-stole-the-gold-necklace"
published_at: "2023-09-16T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505282373b9b_download_(1).jfif"
keywords: []
---

# വീട്ടില്‍ കയറി വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്നു

> **Lead Summary:** **കണ്ണൂർ: **കൊട്ടിയൂരിൽ വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു. കൊട്ടിയൂർ കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവൻ മാലയാണ് കവർന്നത്. പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയമ്മ വീട്ടിൽ ഒറ്റക്കായിരുന്നു താമസം.

## Article Content

**കണ്ണൂർ: **കൊട്ടിയൂരിൽ വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു. കൊട്ടിയൂർ കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവൻ മാലയാണ് കവർന്നത്. പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയമ്മ വീട്ടിൽ ഒറ്റക്കായിരുന്നു താമസം.

വീടിൻറെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്, വിജയമ്മയുടെ കഴുത്തിലെ സ്വർണ്ണ മാലയായിരുന്നു ലക്ഷ്യം, മോഷണം തടുക്കാൻ ശ്രമിക്കുന്നതിടെ വിജയമ്മയുടെ തലയ്ക്കടിയേറ്റു. നിലവിളിച്ചുകൊണ്ട് വിജയമ്മ അടുത്ത വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു.

പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാവൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനായി കേളകം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146702/he-entered-the-house-hit-the-elderly-woman-on-the-head-and-stole-the-gold-necklace)