---
title: "ലോക എപിഡെമിയോളജി കോൺഫറൻസിൽ തളിപ്പറമ്പ് സ്വദേശിക്ക് മൂന്നാം സ്ഥാനം"
english_title: "Third place for Thaliparam native in World Epidemiology Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146700/third-place-for-thaliparam-native-in-world-epidemiology-conference"
published_at: "2023-09-16T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505273d9e592_Untitled-2-web.jpg"
keywords: []
---

# ലോക എപിഡെമിയോളജി കോൺഫറൻസിൽ തളിപ്പറമ്പ് സ്വദേശിക്ക് മൂന്നാം സ്ഥാനം

> **Lead Summary:** ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ വച്ചു നടന്ന ലോക എപിഡെമിയോളജി കോണ്ഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചതിന് തളിപ്പറമ്പ് സ്വദേശിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. തളിപ്പറമ്പ് കൂവോട് സ്വദേശി ഡോ. സച്ചിൻ. കെ. സിക്കാണ് അവാർഡ് ലഭിച്ചത്. കോവിഡ് സമയത്ത് കണ്ണൂർ ജില്ലയിലെ മാസ്‌ക് ഉപയോഗത്തെ കുറിച്ചും അത് രോഗ വ്യാപനം തടയുന്നതിൽ എന്തു മാത്രം സഹായിച്ചു എന്നുമാണ് പഠനം നടത്തിയത്.

## Article Content

ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ വച്ചു നടന്ന ലോക എപിഡെമിയോളജി കോണ്ഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചതിന് തളിപ്പറമ്പ് സ്വദേശിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. തളിപ്പറമ്പ് കൂവോട് സ്വദേശി ഡോ. സച്ചിൻ. കെ. സിക്കാണ് അവാർഡ് ലഭിച്ചത്. കോവിഡ് സമയത്ത് കണ്ണൂർ ജില്ലയിലെ മാസ്‌ക് ഉപയോഗത്തെ കുറിച്ചും അത് രോഗ വ്യാപനം തടയുന്നതിൽ എന്തു മാത്രം സഹായിച്ചു എന്നുമാണ് പഠനം നടത്തിയത്.

ICMR - National Institute of Epidemiology യുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. നിലവിൽ കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിൽ ആർദ്രം മിഷൻ ജില്ല നോഡൽ ഓഫീസർ ആണ് ഡോ സച്ചിൻ. രാമചന്ദ്രൻ കെ സി, ശോഭ കെ എന്നവരുടെ മകനാണ്. ഡോ ഭാവന രമേഷ് ആണ് ഭാര്യ. ഇന്ത്യയിൽ നിന്നും 16 പേര് ആണ് പ്രബന്ധം അവതരിപ്പിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നത്. മറ്റൊരു മലയാളിയായ എറണാകുളം സ്വദേശി ഡോ നിഖിലേഷ് മേനോനും പ്രബന്ധം അവതരിപ്പിച്ചവരിൽ ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146700/third-place-for-thaliparam-native-in-world-epidemiology-conference)