---
title: "കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍"
english_title: "CPM worker arrested for throwing Congress leader's scooter into a well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146631/cpm-worker-arrested-for-throwing-congress-leaders-scooter-into-a-well"
published_at: "2023-09-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65047a7aa7e97_news-card.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

> **Lead Summary:** **തളിപ്പറമ്പ്:** കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും, ഇവര്‍ക്ക് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും, ഇവര്‍ക്ക് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അഖിലിനെ പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് പ്രതികള്‍ കിണറില്‍ തള്ളിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146631/cpm-worker-arrested-for-throwing-congress-leaders-scooter-into-a-well)