---
title: "ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0: തളിപ്പറമ്പ് നഗരസഭതല ഉത്ഘാടനം സംഘടിപ്പിച്ചു"
english_title: "Indian Swachhta League 2.0"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146595/indian-swachhta-league-20"
published_at: "2023-09-15T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650461d95208f_news-card.jpg"
keywords: []
---

# ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0: തളിപ്പറമ്പ് നഗരസഭതല ഉത്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **2023 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സ്വച്ഛ് ഭാരത് ദിവസ് ആയി വിവിധ ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിക്കുന്നതിനും, ആയതിനു മുന്നോടിയായി കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭാ തല ഉദ്ഘാടനം തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ വെച്ച് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **2023 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സ്വച്ഛ് ഭാരത് ദിവസ് ആയി വിവിധ ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിക്കുന്നതിനും, ആയതിനു മുന്നോടിയായി കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭാ തല ഉദ്ഘാടനം തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ വെച്ച് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

ലോഗോ പ്രകാശനം ആർ. ഡി. ഒ. ഇ പി മേഴ്‌സിയും ചിത്ര രചന ഉദ്ഘാടനം തളിപ്പറമ്പ നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറും നിർവഹിച്ചു . പരിപാടിയിൽ നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കെ പി ഖദീജ, കൗൺസിലർ വത്സ രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി റിയാസ് കെ എസ്, മനോഹരൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു, തളിപ്പറമ്പ നഗരസഭ ക്ലീൻ സിറ്റി മാനേജർ ഏ പി രഞ്ജിത്ത് കുമാർ നന്ദി അറിയിച്ചു. പരിപാടിയിൽ തളിപ്പറമ്പ നഗരസഭ കൗൺസിലർ മാരും, ജീവനക്കാരും പങ്കെടുത്തു പരിപാടിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരത്ത് സർ സയ്ദ് കോളേജിലേ വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ് നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146595/indian-swachhta-league-20)