---
title: "സ്കൂട്ടർ വീട്ടുകിണറ്റിൽ തള്ളിയ സംഭവത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു"
english_title: "Congress workers besieged the Thaliparamb police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146525/congress-workers-besieged-the-thaliparamb-police-station"
published_at: "2023-09-15T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650418acb412a_news-card.jpg"
keywords: []
---

# സ്കൂട്ടർ വീട്ടുകിണറ്റിൽ തള്ളിയ സംഭവത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ആഗ്‌സ്ത് 30 ന് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ സീറ്റ് കുത്തിക്കീറിയ സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ നല്‍കിയ കേസില്‍ യാതൊരു അന്വേഷണവും നടത്താത്ത പോലീസിന്റെ അനാസ്ഥക്കെതിരെയാണ് ഉപരോധം.

## Article Content

**തളിപ്പറമ്പ്: **കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ആഗ്‌സ്ത് 30 ന് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ സീറ്റ് കുത്തിക്കീറിയ സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ നല്‍കിയ കേസില്‍ യാതൊരു അന്വേഷണവും നടത്താത്ത പോലീസിന്റെ അനാസ്ഥക്കെതിരെയാണ് ഉപരോധം.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍, നഗരസഭ കൗണ്‍സിലര്‍ കെ.രമേശന്‍, കുഞ്ഞമ്മ തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, വി.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146525/congress-workers-besieged-the-thaliparamb-police-station)