---
title: "യൂത്ത്‌ ലീഗ് പഠന വേദിയിൽ ചരിത്രം,മോട്ടിവേഷൻ,അനുഭവപാഠങ്ങൾ,മാതൃകകൾ എല്ലാം നിറഞ്ഞ ക്ലാസ്സുമായി അസീം ചെമ്പ്ര"
english_title: "Azeem Chembra with a class full of history"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146490/azeem-chembra-with-a-class-full-of-history"
published_at: "2023-09-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503fd31d2d9a_news-card.jpg"
keywords: []
---

# യൂത്ത്‌ ലീഗ് പഠന വേദിയിൽ ചരിത്രം,മോട്ടിവേഷൻ,അനുഭവപാഠങ്ങൾ,മാതൃകകൾ എല്ലാം നിറഞ്ഞ ക്ലാസ്സുമായി അസീം ചെമ്പ്ര

> **Lead Summary:** നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ് ഇ അഹ്‌മദ്‌ സാഹിബ്‌ മെമ്മോറിയൽ പൊളിറ്റിക്കൽ & മോറൽ സ്കൂൾ പഠിതാക്കൾക്കായി ആറു ഭാഗങ്ങളായി നടത്തപ്പെടുന്ന പഠനവേദിയുടെ സെക്കന്റ്‌ എഡിഷൻ നോർത്ത് കുപ്പം മോസ വില്ലയിൽ വെച്ച് നടന്നു.ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.ശാഖ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ വി ശഫീഖ് അധ്യക്ഷത വഹിച്ചു.

## Article Content

നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ് ഇ അഹ്‌മദ്‌ സാഹിബ്‌ മെമ്മോറിയൽ പൊളിറ്റിക്കൽ & മോറൽ സ്കൂൾ പഠിതാക്കൾക്കായി ആറു ഭാഗങ്ങളായി നടത്തപ്പെടുന്ന പഠനവേദിയുടെ സെക്കന്റ്‌ എഡിഷൻ നോർത്ത് കുപ്പം മോസ വില്ലയിൽ വെച്ച് നടന്നു.ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.ശാഖ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ വി ശഫീഖ് അധ്യക്ഷത വഹിച്ചു.

msf പരിയാരം പഞ്ചായത്ത്‌ ജന.സെക്രട്ടറി ഫായിസ് കെ വി സ്വാഗതം പറഞ്ഞു.രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയിൽ മുസ്‌ലിംലീഗ് വഹിച്ച പങ്കിനെ കുറിച്ചും ഹരിത രാഷ്ട്രീയത്തിന്റെ മണ്മറഞ്ഞ പ്രിയ നേതാക്കൾ സമുദായത്തിനായി നേടിയെടുത്ത നേട്ടങ്ങളും നാടിന്റെ പുരോഗതിക്കായി നല്‍കിയ സംഭാവനകളും സ്വത്വ രാഷ്ട്രീയത്തിന്റെ അനിവാര്യതയെ കുറിച്ചും തന്റെ സ്വതസിദ്ധമായ ശൈലിയിൽ മുസ്‌ലിം യൂത്ത്‌ ലീഗ് തിരൂർ മണ്ഡലം പ്രസിഡന്റ്‌ അസീം ചെമ്പ്ര ക്ലാസ്സെടുത്തു.

വി വി അലി,ടി പി ഇബ്രാഹിം,കെ പി സൽമത്ത്,പി പി അബ്ദുൽ റസാഖ്,എം വി സിദ്ധീഖ്,സി പി ശരീഫ്,മുർഷിദ് വായാട്* തുടങ്ങിയവർ സംബന്ധിച്ചു.പഠനവേദി കോഡിനേറ്റർ ഷാനിദ് വി വി നന്ദി പറഞ്ഞു.ടീം മെഹ്ഫിൽ നോർത്ത് കുപ്പത്തിന്റെ മുട്ടിപ്പാട്ടും അരങ്ങേറി.പഠനവേദിയുടെ തുടർ എഡിഷനുകളിൽ സംഘാടനം,ആത്മീയം,വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസ്സെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146490/azeem-chembra-with-a-class-full-of-history)