---
title: "തളിപ്പറമ്പ് അഗ്നിശമന നിലയത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "First Response Vehicle RDO EP Mercy flagged off for Thaliparam Fire Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146488/first-response-vehicle-rdo-ep-mercy-flagged-off-for-thaliparam-fire-station"
published_at: "2023-09-15T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503fc09a23bc_news-card.jpg"
keywords: []
---

# തളിപ്പറമ്പ് അഗ്നിശമന നിലയത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** തളിപ്പറമ്പ് അഗ്നിശമന നിലയത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ ആർ ഡി ഒ ഇ.പി മേഴ്സി ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കോടി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരെ കൂടാതെ സർ സയ്യിദ് ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ് അഗ്നിശമന നിലയത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ ആർ ഡി ഒ ഇ.പി മേഴ്സി ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കോടി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരെ കൂടാതെ സർ സയ്യിദ് ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസിനോടൊപ്പം പുതിയ വാഹനത്തിന്റെ പ്രവർത്തനവും കാണിച്ചു കൊടുത്തു. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമനസേനയുടെ വലിയ വാഹനങ്ങൾ ഓടിക്കാൻ ആവാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് കാലതാമസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഈ വാഹനം വരുന്നതോട് കൂടി ഒരു പരിഹാരം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146488/first-response-vehicle-rdo-ep-mercy-flagged-off-for-thaliparam-fire-station)