---
title: "ഏച്ചിലാംവയൽ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: "A library conservation meeting was organized at Echilamvayal Village Library "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146435/a-library-conservation-meeting-was-organized-at-echilamvayal-village-library"
published_at: "2023-09-15T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503d66c95742_news-card.jpg"
keywords: []
---

# ഏച്ചിലാംവയൽ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഏച്ചിലാംവയൽ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഏച്ചിലാംവയൽ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം വൈക്കത്ത് നാരായണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. എം. സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. കെ.വി. ദിനേശ്കുമാർ , ടി.വി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. വായനശാലാ പ്രവർത്തകർ അക്ഷരദീപം തെളിയിക്കുകയും ഗ്രന്ഥശാല സംരക്ഷണ ചങ്ങല തീർക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146435/a-library-conservation-meeting-was-organized-at-echilamvayal-village-library)