---
title: "കേരളത്തിലെ പൊതു ബസ്സുകളിൽ യു.പി.ഐ സംവിധാനം നടപ്പിലാക്കുക: സപര്യ കേരളം"
english_title: "Implementation of UPI system in public buses in Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146385/implementation-of-upi-system-in-public-buses-in-kerala"
published_at: "2023-09-14T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65032a906e4b8_Untitled-2-web.jpg"
keywords: []
---

# കേരളത്തിലെ പൊതു ബസ്സുകളിൽ യു.പി.ഐ സംവിധാനം നടപ്പിലാക്കുക: സപര്യ കേരളം

> **Lead Summary:** **കാഞ്ഞങ്ങാട് : **കേരളത്തിലെ കെ എസ് ആർ ടി സി ബസ്സിലും പ്രൈവറ്റ് ബസ്സുകളിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.ഭാരതത്തിന്റെ യു പി ഐ പേയ്മെന്റ് സംവിധാനം ആയിരം കോടി കടന്നിരിക്കുന്നു.ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ ജനകീയമാക്കാൻ കേരളത്തിലെ പൊതുജന യാത്രാ സംവിധാനത്തെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

## Article Content

**കാഞ്ഞങ്ങാട് : **കേരളത്തിലെ കെ എസ് ആർ ടി സി ബസ്സിലും പ്രൈവറ്റ് ബസ്സുകളിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.ഭാരതത്തിന്റെ യു പി ഐ പേയ്മെന്റ് സംവിധാനം ആയിരം കോടി കടന്നിരിക്കുന്നു.ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ ജനകീയമാക്കാൻ കേരളത്തിലെ പൊതുജന യാത്രാ സംവിധാനത്തെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന അദ്ധ്യക്ഷൻ പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു.ആനന്ദകൃഷ്ണൻ എടച്ചേരി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, പ്രേമചന്ദ്രൻ ചോമ്പാല, അനിൽ കുമാർ പട്ടേന,ടി വി സജിത്ത്, ശ്രീ കുമാർ കോറോം, രവീന്ദ്രൻ കൊട്ടോടി,രാജാമണി കുഞ്ഞിമംഗലം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146385/implementation-of-upi-system-in-public-buses-in-kerala)