---
title: "കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി വ്യാജ വോയിസ് പ്രചരണം"
english_title: "Fake voice campaign that the child tried to run away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146338/fake-voice-campaign-that-the-child-tried-to-run-away"
published_at: "2023-09-14T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503063bb0620_Untitled-2-web.jpg"
keywords: []
---

# കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി വ്യാജ വോയിസ് പ്രചരണം

> **Lead Summary:** **മാതമംഗലം: **കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ സന്ദേശം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. മാതമംഗലം തായി റ്റേരിയിലാണ് സംഭവം. ഇന്നലെ രാവിലെ രണ്ടു വയസ്സുള്ള കുട്ടിയെ നാല് അന്യ സംസ്ഥാന തൊഴിലാളികൾ ചേർന്ന് തട്ടികൊണ്ടു പോയെന്നും ഇവരിൽ മൂന്ന്പേരെ പിടികൂടിയെന്നും ജാഗരൂകരായിരിക്കണം എന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ സന്ദേശം .

## Article Content

**മാതമംഗലം: **കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ സന്ദേശം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. മാതമംഗലം തായി റ്റേരിയിലാണ് സംഭവം. ഇന്നലെ രാവിലെ രണ്ടു വയസ്സുള്ള കുട്ടിയെ നാല് അന്യ സംസ്ഥാന തൊഴിലാളികൾ ചേർന്ന് തട്ടികൊണ്ടു പോയെന്നും ഇവരിൽ മൂന്ന്പേരെ പിടികൂടിയെന്നും ജാഗരൂകരായിരിക്കണം എന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ സന്ദേശം .

എന്നാൽ ഇങ്ങനെ ഒരു സംഭവം പ്രദേശത്ത് ഉണ്ടായിട്ടില്ല. രണ്ടു വയസ്സുള്ള കുട്ടി സമീപത്തെ വീട്ടിലേക്ക് പോവുകയായിരുന്നു ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ സംഭവത്തെയാണ് തട്ടിക്കൊണ്ടു പോകൽ ശ്രമം എന്ന നിലയിൽ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് വോയ്സിലൂടെ പ്രചരിച്ചത് എന്നും അധികാരികൾ വെക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146338/fake-voice-campaign-that-the-child-tried-to-run-away)