---
title: "കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി"
english_title: "Major ganja seller caught by excise with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146335/major-ganja-seller-caught-by-excise-with-ganja"
published_at: "2023-09-14T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503056fc44d2_news-card.jpg"
keywords: []
---

# കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസും പാർട്ടിയും മാട്ടൂലിൽ വെച്ച് കഞ്ചാവുമായി മാട്ടൂൽ ജസ്ന ബീച്ചിന് സമീപം താമസിക്കുന്ന കുണ്ടിലെ പുരയിൽ വീട്ടിൽ റാഷീദ് എ.പി എന്നയാളെ പിടികൂടി. മാട്ടൂൽ,പുതിയങ്ങാടി ,പഴയങ്ങാടി പ്രദേശങ്ങളിലെ കുട്ടികളെയും യുവക്കളെയും മയക്കുമരുന്ന് നൽകി അടിമകൾ ആക്കി അവരെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതാണ് റാഷിദിന്റെ രീതി എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസും പാർട്ടിയും മാട്ടൂലിൽ വെച്ച് കഞ്ചാവുമായി മാട്ടൂൽ ജസ്ന ബീച്ചിന് സമീപം താമസിക്കുന്ന കുണ്ടിലെ പുരയിൽ വീട്ടിൽ റാഷീദ് എ.പി എന്നയാളെ പിടികൂടി. മാട്ടൂൽ,പുതിയങ്ങാടി ,പഴയങ്ങാടി പ്രദേശങ്ങളിലെ കുട്ടികളെയും യുവക്കളെയും മയക്കുമരുന്ന് നൽകി അടിമകൾ ആക്കി അവരെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതാണ് റാഷിദിന്റെ രീതി എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. മാട്ടൂലിലെ വീടിൻ്റെ പരിസരത്ത് ഉള്ള ഒഴിഞ്ഞ വീടുകൾ കേന്ദ്രികരിച്ച് പകലോ രാത്രിയോ എന്നില്ലാതെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഇയാളുടെ മയക്കുമരുന്ന് വാങ്ങിയതും കൊടുത്തതുമായ എല്ലാ ആൾക്കാരുടെയും വിവരം എക്സൈസ് ശേഖരിച്ചിട്ടുണ്ട്. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ എം.കെ ജനാർദ്ദനൻ , സുരേഷ് ബാബു, വി.പി.ശ്രീകുമാർ സിവിൽ എക്സൈസ് ഓഫീസ൪ രജിരാഗ് പി പി എന്നിവർ ഉണ്ടായിരുന്നു.

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് ടി യയും പാർട്ടിയും മാട്ടൂലിൽ വെച്ച് കഞ്ചാവുമായി യുവാവിനെ പിടികൂടി. പുതിയങ്ങാടി സ്വദേശി ഷാസ് കെ പി (26)യെയാണ് പിടികൂടിയത്. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ ജോർജ് ,പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ എം.കെ ജനാർദ്ദനൻ , സുരേഷ് ബാബു, വി.പി.ശ്രീകുമാർ സിവിൽ എക്സൈസ് ഓഫീസ൪ രജിരാഗ് പി പി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146335/major-ganja-seller-caught-by-excise-with-ganja)