---
title: "ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: മുസ്ലിം യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം നാളെ"
english_title: "Muslim Youth League to blockade RTO office tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146138/muslim-youth-league-to-blockade-rto-office-tomorrow"
published_at: "2023-09-13T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501f042e4bf0_news-card.jpg"
keywords: []
---

# ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: മുസ്ലിം യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം നാളെ

> **Lead Summary:** തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്ന് വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്.

## Article Content

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്ന് വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്.

ഇന്നലെയും സമാന രീതിയിലുള്ള അപകടം പൂവത്ത് സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി നാളെ രാവിലെ 9 മണിക്ക് പ്രതിഷേധ പ്രകടനവും ആർടിഒ ഓഫീസ് ഉപരോധവും സംഘടിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146138/muslim-youth-league-to-blockade-rto-office-tomorrow)