---
title: "കളിക്കാനിടമില്ലാതെ കുട്ടികൾ, മോറാഴ എ യു പി സ്കൂളിലെ കളിസ്ഥലം ഇല്ലാതാക്കി കെട്ടിടം പണിയുന്നതിനെതിരെ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധത്തിൽ"
english_title: "Children without a place to play"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146077/children-without-a-place-to-play"
published_at: "2023-09-13T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501ad7bd89d1_Untitled-2-web.jpg"
keywords: []
---

# കളിക്കാനിടമില്ലാതെ കുട്ടികൾ, മോറാഴ എ യു പി സ്കൂളിലെ കളിസ്ഥലം ഇല്ലാതാക്കി കെട്ടിടം പണിയുന്നതിനെതിരെ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധത്തിൽ

> **Lead Summary:** പാളിയത്ത് വളപ്പ് മൊറാഴ എ യു പി സ്കൂളിലെ കളിസ്ഥലം ഇല്ലാതാക്കി കെട്ടിടം പണിയുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ആന്തൂർ നഗരസഭ വേണിയിൽ 26 വാർഡിൽ ആകെയുള്ള കളിസ്ഥലം ഇല്ലാതാക്കിയാണ് കെട്ടിടം പണിയാൻ മാനേജ്മെന്റ് തീരുമാനിച്ചത്. നിലവിലുള്ള ഓടിട്ട കെട്ടിടം മാറ്റി ഇരുനില കെട്ടിടം പണിതാൽ എൽകെജി, യുകെജി ക്ലാസ് മുറികൾക്ക് സൗകര്യം ഒരുക്കാൻ കഴിയും. നിലവിൽ മൊറാഴ ഭാവന ക്ലബ്ബിന് മുകളിലാണ് ഈ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ കളിസ്ഥല ഇല്ലാതാക്കിക്കൊണ്ട് പുതിയ കെട്ടിടം പണിയാൻ അനുമതി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മാനേജ്മെന്റിന്റെയും നടപടിയിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധത്തിലാണ്.

## Article Content

പാളിയത്ത് വളപ്പ് മൊറാഴ എ യു പി സ്കൂളിലെ കളിസ്ഥലം ഇല്ലാതാക്കി കെട്ടിടം പണിയുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ആന്തൂർ നഗരസഭ വേണിയിൽ 26 വാർഡിൽ ആകെയുള്ള കളിസ്ഥലം ഇല്ലാതാക്കിയാണ് കെട്ടിടം പണിയാൻ മാനേജ്മെന്റ് തീരുമാനിച്ചത്. നിലവിലുള്ള ഓടിട്ട കെട്ടിടം മാറ്റി ഇരുനില കെട്ടിടം പണിതാൽ എൽകെജി, യുകെജി ക്ലാസ് മുറികൾക്ക് സൗകര്യം ഒരുക്കാൻ കഴിയും. നിലവിൽ മൊറാഴ ഭാവന ക്ലബ്ബിന് മുകളിലാണ് ഈ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ കളിസ്ഥല ഇല്ലാതാക്കിക്കൊണ്ട് പുതിയ കെട്ടിടം പണിയാൻ അനുമതി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മാനേജ്മെന്റിന്റെയും നടപടിയിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധത്തിലാണ്.

സംസ്ഥാനത്ത് ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കായിക വിനോദ പിരിയടുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നത് ഗുരുതരമായി വീഴ്ച എന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിനായി പ്രത്യേകം ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. കായിക വിദ്യാഭ്യാസവും ഏതൊരു കുട്ടിയുടെയും അവകാശമാണെന്ന് മാത്രമല്ല കായിക ശേഷിക്കും ക്ലാസ് മുറിയിലെ സ്ട്രെസ്സ് കുറയ്ക്കുവാനും ഇത് അത്യന്താപേക്ഷിതമാണെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ പോലും വിദ്യാർത്ഥികളുടെ അവകാശങ്ങളെ ലംഘിക്കുന്ന രീതിയിലാണ് മൊറാഴ എയുപി സ്കൂൾ മാനേജ്മെന്റ് തീരുമാനം. പഠനം മാത്രമല്ല, ഒപ്പം കായിക വിഷയങ്ങളിലും നമ്മുടെ കുട്ടികൾ വളരേണ്ടതുണ്ട്. വേണി വാർഡിൽ ആകെയുള്ള ഈ കളിസ്ഥലം ഇല്ലാതാക്കിക്കൊണ്ടുള്ള സ്കൂളിന്റെ നടപടിയിൽ തികഞ്ഞ അസംതൃപ്തിയിലാണ് നാട്ടുകാരും വിദ്യാർത്ഥികളും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146077/children-without-a-place-to-play)