---
title: "സിപിഐ കുറ്റം ചെയ്യുന്നവർക്ക് കയറി കിടക്കാവുന്ന കൂടാരം: എം.വി ജയരാജൻ"
english_title: "The tent where CPI criminals can sleep: MV Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14604/The-tent-where-cpi"
published_at: "2021-12-05T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61acfa225678c_FB_IMG_1638725035773.jpg"
keywords: []
---

# സിപിഐ കുറ്റം ചെയ്യുന്നവർക്ക് കയറി കിടക്കാവുന്ന കൂടാരം: എം.വി ജയരാജൻ

> **Lead Summary:** തളിപ്പറമ്പ:സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറി കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സിപിഐയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിപിഎം പുറത്താക്കുന്നവർക്ക് സിപിഐ അഭയം നൽകുന്നു. ഇങ്ങനെയൊരു ഗതികേട് സിപിഐയ്ക്ക് വന്നതിൽ വിഷമമുണ്ട്. സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരൻ സിപിഐയിൽ ചേർന്നതിന് പിന്നാലെ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജയരാജന്റെ പ്രസ്താവന

## Article Content

തളിപ്പറമ്പ:സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറി കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സിപിഐയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിപിഎം പുറത്താക്കുന്നവർക്ക് സിപിഐ അഭയം നൽകുന്നു. ഇങ്ങനെയൊരു ഗതികേട് സിപിഐയ്ക്ക് വന്നതിൽ വിഷമമുണ്ട്. സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരൻ സിപിഐയിൽ ചേർന്നതിന് പിന്നാലെ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജയരാജന്റെ പ്രസ്താവന

ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ പറ്റു. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തളിപ്പറമ്പിൽ പാർട്ടി പുറത്താക്കിയ മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരൻ അറുപതോളം പ്രവർത്തകരെകൂട്ടി സിപിഐയിൽ ചേർന്നിരുന്നു. മുരളീധരനെ അനുകൂലിക്കുന്നവരെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേർത്തത്.

അതിനിടെ തളിപ്പറമ്പ് മാന്തംകുണ്ടിൽ സിപിഐ സ്ഥാപിച്ച കൊടിമരം സിപിഎം പ്രവർത്തകർ എടുത്തുമാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14604/The-tent-where-cpi)