---
title: "പണയം വെക്കാൻ നൽകിയ സ്വർണാഭരണങ്ങൾ തിരിച്ച് നൽകിയില്ല; കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ പരാതി "
english_title: "Complaint against KSEB employee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145843/complaint-against-kseb-employee"
published_at: "2023-09-12T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65008db1bc9ac_images.jfif"
keywords: []
---

# പണയം വെക്കാൻ നൽകിയ സ്വർണാഭരണങ്ങൾ തിരിച്ച് നൽകിയില്ല; കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ പരാതി 

> **Lead Summary:** **പരിയാരം : **പണയം വെക്കാൻ നൽകിയ സ്വർണാഭരണങ്ങൾ തിരിച്ച് നൽകിയില്ല. വൈദ്യുതിവകുപ്പ് ജീവനക്കാരനെതിരെ ബിഎസ്എഫ് ഓഫീസർ പരിയാരം പോലീസിൽ പരാതി നൽകി. കെഎസ്ഇബി ഓഫീസ് ജീവനക്കാരൻ അതിയടത്തെ പി വി ഗംഗാധരനെതിരെയാണ് ഒറീസ്സ കോരാപ്പൂട്ടിൽ ബി എസ് എഫ് ഓഫീസർ ആയി ജോലി ചെയ്യുന്ന അതിയടത്തെ കെ വി സതീഷ് ബാബു പരാതി നൽകിയത്.

## Article Content

**പരിയാരം : **പണയം വെക്കാൻ നൽകിയ സ്വർണാഭരണങ്ങൾ തിരിച്ച് നൽകിയില്ല. വൈദ്യുതിവകുപ്പ് ജീവനക്കാരനെതിരെ ബിഎസ്എഫ് ഓഫീസർ പരിയാരം പോലീസിൽ പരാതി നൽകി. കെഎസ്ഇബി ഓഫീസ് ജീവനക്കാരൻ അതിയടത്തെ പി വി ഗംഗാധരനെതിരെയാണ് ഒറീസ്സ കോരാപ്പൂട്ടിൽ ബി എസ് എഫ് ഓഫീസർ ആയി ജോലി ചെയ്യുന്ന അതിയടത്തെ കെ വി സതീഷ് ബാബു പരാതി നൽകിയത്.

സതീഷ് ബാബുവിന്റെ വീടിനടുത്തുള്ള 10 സെൻറ് സ്ഥലം വാങ്ങുന്നതിനായി ബന്ധു കൂടിയായ ഗംഗാധരനെ പണയം വെക്കാനായി സ്വർണ്ണം ഏൽപ്പിച്ചതായിരുന്നു. നാട്ടിൽ ഇല്ലാത്തതിനാലാണ് ഗംഗാധരനെ സ്വർണം ഏൽപ്പിച്ചത്. ഭാര്യയുടെയും സഹോദര ഭാര്യയുടെതുമാണ് സ്വർണ്ണം. നിരവധി തവണ ആ ഭരണങ്ങൾ എടുത്തു തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടിട്ടും ഗംഗാധരൻ അതിനു തയ്യാറാവുന്നില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145843/complaint-against-kseb-employee)