---
title: "ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം ചെറുകുന്ന്  ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17ന്"
english_title: "UKMSS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145729/ukmss"
published_at: "2023-09-12T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650027e6437c4_news-card.jpg"
keywords: []
---

# ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം ചെറുകുന്ന്  ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17ന്

> **Lead Summary:** ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം ചെറുകുന്ന് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17ന് ഞായറാഴ്ച ചെറുകുന്ന് ഗവ: എൽ പി സ്കൂളിൽ വച്ച് നടത്തുന്നു.രാവിലെ സമുദായ അംഗങ്ങളുടെ കലാ- കായിക പരിപാടികളും ഉച്ചയ്ക്ക് 12 മണിക്ക് ശാഖാ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെണ്ട-ഫ്യൂഷനോട് കൂടിയ ഘോഷയാത്ര.

## Article Content

ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം ചെറുകുന്ന് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17ന് ഞായറാഴ്ച ചെറുകുന്ന് ഗവ: എൽ പി സ്കൂളിൽ വച്ച് നടത്തുന്നു.രാവിലെ സമുദായ അംഗങ്ങളുടെ കലാ- കായിക പരിപാടികളും ഉച്ചയ്ക്ക് 12 മണിക്ക് ശാഖാ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെണ്ട-ഫ്യൂഷനോട് കൂടിയ ഘോഷയാത്ര.

തുടർന്ന് കരോക്കെ ഗാനമേള. വൈകുന്നേരം സാംസ്കാരിക സദസ്സ് 3മണിക്ക് ശാഖ പ്രസിഡണ്ട് രമേശൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് രതി.കെ ഉദ്ഘാടനം ചെയ്യുന്നു. മനോഹരൻ പണിക്കർ കിളിയളം(സംസ്ഥാന കമ്മിറ്റി അംഗം), ചിദാനന്ദൻ പൂമംഗലം(സെക്രട്ടറി. തളിപ്പറമ്പ് ശാഖ ), ഉണ്ണികൃഷ്ണൻ പണിക്കർ ചെങ്ങൽ(സെക്രട്ടറി. മാടായി ശാഖ), അരുൺ ബാബു(സെക്രട്ടറി. യുവജന വിഭാഗം)എന്നിവർ ആശംസ അറിയിക്കും. യു കെ എം എസ് എസ് ചെറുകുന്ന് ശാഖ സെക്രട്ടറി ഷൈജു കുളിച്ചാൽ സ്വാഗതവും മഹിളാ വിഭാഗം സെക്രട്ടറി രജിത സതീശൻ നന്ദിയും പറയും. തുടർന്ന്, വനിത-പുരുഷ വിഭാഗത്തിന്റെ മെഗാ തിരുവാതിരയും, 7 മണിക്ക് നാടൻ കലാമേളയോടു കൂടി പരിപാടിക്ക് സമാപനമാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145729/ukmss)