---
title: "ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ കൂടി അറസ്റ്റിൽ"
english_title: "Youth killed in Aralam farm: One more arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145450/youth-killed-in-aralam-farm-one-more-arrested"
published_at: "2023-09-11T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fecfd75f1d4_news-card.jpg"
keywords: []
---

# ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ :** ആറളം ഫാമിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആദിവാസിയുവാവ് രഘു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറളം ഫാം ഒൻപതാം ബ്ലോക്ക് കാളികയത്തെ മുഹമ്മദ് റാഫി എന്ന റഫീക്കിനെ യാണ് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ :** ആറളം ഫാമിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആദിവാസിയുവാവ് രഘു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറളം ഫാം ഒൻപതാം ബ്ലോക്ക് കാളികയത്തെ മുഹമ്മദ് റാഫി എന്ന റഫീക്കിനെ യാണ് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

ജൂൺ 4 ന് രാത്രി നടന്ന സംഭവത്തിൽ രഘുവിന്റെ മാതൃ സഹോദരിയുടെ മകൻ പ്രസാദ് , ഭാര്യ മോളി എന്നിവർ സെപ്തംബർ 2 ന് ആറളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഫാം പുനരധിവാസ മേഖലയിൽ രഘുവിന്റെ അയൽവാസികളാണ്. പ്രതികളായ പ്രസാദും ഭാര്യ മോളിയും മുഹമ്മദ് റാഫിയും വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ പ്രസാദും മോളിയും ചേർന്ന് രഘുവിനെ ക്രൂരമായി മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്കിടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഗുരുതര പരിക്കേറ്റ രഘുവിനെ പ്രസാദും മുഹമ്മദ് റാഫിയും ചേർന്ന് സമീപത്തെ റോഡിൽ കിടത്തി. രാത്രി 10 മണിയോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ രഘു അബോധാവസ്ഥ യിലായിരുന്നു. പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145450/youth-killed-in-aralam-farm-one-more-arrested)