---
title: "റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടി; റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി"
english_title: "Strict action if ration supply is stopped; Food Minister reacts to the strike of ration traders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145439/strict-action-if-ration-supply-is-stopped-food-minister-reacts-to-the-strike-of-ration-traders"
published_at: "2023-09-11T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fec702af35d_Untitled-2-web.jpg"
keywords: []
---

# റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടി; റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി

> **Lead Summary:** റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ പ്രതികരണവുമായി ക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

## Article Content

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ പ്രതികരണവുമായി ക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം റേഷന്‍വ്യാപാരികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമരം.

സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. അതേസമയം സമരത്തില്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145439/strict-action-if-ration-supply-is-stopped-food-minister-reacts-to-the-strike-of-ration-traders)