---
title: "നിയമങ്ങൾ കാറ്റിൽ പറത്തി ബസ്സുടമകൾ, വിദ്യാർത്ഥികൾ പൊരിവെയിലത്തു തന്നെ"
english_title: "The rules were blown to smithereens by bus owners and students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14538/the-rules-were-blown-to-smithereens-by-bus-owners-and-students"
published_at: "2021-12-05T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac6bbbd2958_news card-Recovered.jpg"
keywords: []
---

# നിയമങ്ങൾ കാറ്റിൽ പറത്തി ബസ്സുടമകൾ, വിദ്യാർത്ഥികൾ പൊരിവെയിലത്തു തന്നെ

> **Lead Summary:** **തളിപ്പറമ്പ്:** വിദ്യാർത്ഥികളെ വെയിലത്തു നിർത്തിയ ബസ്സിന്റെ സർവീസ് റദ്ദ് ചെയ്യുമെന്ന നിയമം നിലനിൽക്കേ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പൊരിവെയിലത്ത് ബസ്സിനു മുന്നിലുള്ള വിദ്യാർത്ഥികളുടെ കാത്തിരിപ്പ് പതിവു കാഴ്ചയാണ്.

## Article Content

**തളിപ്പറമ്പ്:** വിദ്യാർത്ഥികളെ വെയിലത്തു നിർത്തിയ ബസ്സിന്റെ സർവീസ് റദ്ദ് ചെയ്യുമെന്ന നിയമം നിലനിൽക്കേ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പൊരിവെയിലത്ത് ബസ്സിനു മുന്നിലുള്ള വിദ്യാർത്ഥികളുടെ കാത്തിരിപ്പ് പതിവു കാഴ്ചയാണ്.

സാധാരണ യാത്രക്കാരെ പോലെ വിദ്യാർഥികൾക്കും യാത്ര ചെയ്യാൻ ഉള്ള അവകാശം സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ഉറപ്പ് നൽകുന്നുണ്ട്.

എന്നാൽ മിക്ക സ്ഥലങ്ങളിലും ബസ് ഉടമകൾ വിദ്യാർത്ഥികളെ കുത്തുവാക്കുകൾക്കൊണ്ടും വെയിലത്തു നിർത്തിയും മാനസികമായി പീഡിപ്പിക്കുകയാണ്.

ബസ്സിൽ സീറ്റ് ഉണ്ടെങ്കിൽ പോലും ഇരുന്നു കൂടാ, അഥവാ ഇരുന്നാൽ തന്നെ മറ്റ് യാത്രക്കാർ വരുമ്പോൾ എഴുന്നേറ്റ് കൊടുക്കണം, ഇതൊക്കെയാണ് വിദ്യാർത്ഥികൾക്കായി ബസ്സുടമകൾ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ.

വിദ്യാർഥികളുടെ ബസ് യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാർത്ഥികളുടെ അവകാശമാണ്.നിയമം പാലിക്കാൻ ഉള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാം.സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034 ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതിപ്പെടാം.(ഫോൺ: 0471-2326603)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14538/the-rules-were-blown-to-smithereens-by-bus-owners-and-students)