---
title: "തളിപ്പറമ്പ് കണിക്കുന്നിൽ കാൽനട പ്രചാരണ ജാഥയ്ക്കിടെ സിപിഎം സിപിഐ സംഘർഷം"
english_title: "CPM CPI Clash during walking campaign march at Thaliparam Kaninul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145288/cpm-cpi-clash-during-walking-campaign-march-at-thaliparam-kaninul"
published_at: "2023-09-10T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdd97290a0c_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കണിക്കുന്നിൽ കാൽനട പ്രചാരണ ജാഥയ്ക്കിടെ സിപിഎം സിപിഐ സംഘർഷം

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് കണികുന്നില്‍ സി.പി.എം-സി.പി.ഐ സംഘർഷം. സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്ന് വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം. കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു എത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സി.പി.ഐ ആരോപിക്കുന്നു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് കണികുന്നില്‍ സി.പി.എം-സി.പി.ഐ സംഘർഷം. സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്ന് വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം. കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു എത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സി.പി.ഐ ആരോപിക്കുന്നു.

സിപി.എം ശക്തികേന്ദ്രമായ കണികുന്നില്‍ സി.പി.ഐക്കാരില്ലെന്നും ഇവിടെ പ്രസംഗം വേണ്ടെന്നും സി.പി.എമ്മുകാര്‍ പറഞ്ഞതായി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണന്‍ പറഞ്ഞു. സജിത്ത്, വിജേഷ് എന്നീ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുഴപ്പമുണ്ടാക്കിയതെന്ന് സി.ലക്ഷ്മണന്‍ ആരോപിച്ചു. വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് സംഘര്‍ഷം തടഞ്ഞത്. ജാഥ പിന്നീട് പോലീസ് അകമ്പടിയോടെ തുടരുകയും പുളിമ്പറമ്പില്‍ സ്വീകരണത്തിന് ശേഷം മാന്തംകുണ്ടില്‍ സമാപിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം രണ്ടിന് തിട്ടയില്‍ പാലത്തില്‍ നിന്നും ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥന്റെ നേതൃത്വത്തിലാണ് ജാഥ നടന്നത്. സംഭവത്തില്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145288/cpm-cpi-clash-during-walking-campaign-march-at-thaliparam-kaninul)