---
title: "ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ല, വെളിച്ചമില്ലാതെ തളിപ്പറമ്പ് മാർക്കറ്റ്, കോർട്ട് റോഡ് ജംഗ്ഷൻ"
english_title: "High mast light not working, Taliparum market, court road junction without light"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145216/high-mast-light-not-working-taliparum-market-court-road-junction-without-light"
published_at: "2023-09-10T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd80fe213ba_news-card.jpg"
keywords: []
---

# ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ല, വെളിച്ചമില്ലാതെ തളിപ്പറമ്പ് മാർക്കറ്റ്, കോർട്ട് റോഡ് ജംഗ്ഷൻ

> **Lead Summary:** തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്ത് കോർട്ട് റോഡിലെ ഈ ലൈറ്റ് എന്ന് കണ്ണ് തുറക്കും ? വെളിച്ചമില്ലാതെ മാർക്കറ്റ് റോഡ് കോർട്ട് റോഡ് ജംക്ഷൻ ഇരുട്ടായാൽ തപ്പി തടഞ്ഞ് വേണം യാത്ര. കച്ചവടക്കാരെയും വഴിയാത്രക്കാരെയും ഇത് സാരമായി ബാധിക്കുന്നു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇതിന് പരിഹാരമാവുകയുള്ളു.രാത്രി 9 മണിക്ക് ഷോപ്പുകൾ അടച്ചാൽ നഗരത്തിൽ ഇരുട്ടാണ്.

## Article Content

തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്ത് കോർട്ട് റോഡിലെ ഈ ലൈറ്റ് എന്ന് കണ്ണ് തുറക്കും ? വെളിച്ചമില്ലാതെ മാർക്കറ്റ് റോഡ് കോർട്ട് റോഡ് ജംക്ഷൻ ഇരുട്ടായാൽ തപ്പി തടഞ്ഞ് വേണം യാത്ര. കച്ചവടക്കാരെയും വഴിയാത്രക്കാരെയും ഇത് സാരമായി ബാധിക്കുന്നു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇതിന് പരിഹാരമാവുകയുള്ളു.രാത്രി 9 മണിക്ക് ഷോപ്പുകൾ അടച്ചാൽ നഗരത്തിൽ ഇരുട്ടാണ്.

കന്നുകാലികൾ, തെരുവ് നായ്ക്കൾ ഇവയൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് വളരെയേറെ ഭീഷണിയാണ്. അടിസ്ഥാനസൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടാതെ ഇങ്ങനെ ഉപയോഗശൂന്യമായ അവസ്ഥയിൽ നിൽക്കുന്നത് അധികാരികളുടെ അനാസ്ഥയാണെന്ന് സമീപവാസികൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145216/high-mast-light-not-working-taliparum-market-court-road-junction-without-light)