---
title: "വിദ്വേഷത്തിനെതിരെ, ദുർഭരണത്തിന്നെതിരെ കപ്പാലം ശാഖ യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "kappalam muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145152/kappalam-muslim-league"
published_at: "2023-09-10T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd42795866d_news-card.jpg"
keywords: []
---

# വിദ്വേഷത്തിനെതിരെ, ദുർഭരണത്തിന്നെതിരെ കപ്പാലം ശാഖ യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിദ്വേഷതിനെതിരെയും കേന്ദ്ര -കേരള സർക്കാരുകളുടെ സാദാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ദുർഭരണത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പാലം റാമീസ് ഓഡിറ്റോറിയത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗിന്റെ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: ** രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിദ്വേഷതിനെതിരെയും കേന്ദ്ര -കേരള സർക്കാരുകളുടെ സാദാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ദുർഭരണത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പാലം റാമീസ് ഓഡിറ്റോറിയത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗിന്റെ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ പി നൗഷാദ് വിഷയാവതരണം നടത്തി. വൈറ്റ് ഗാർഡ് കണ്ണൂർ ജില്ലാ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് ബപ്പു , മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ് മദ്രസ, തളിപ്പറമ്പ മുനിസിപ്പൽ ക്യാപ്റ്റൻ നാസർ എ പി എന്നിവർക്കുള്ള ഉപഹാരം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് സിദ്ധിഖ് ഗാന്ധി, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ , തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. അഷ്റഫ് ബപ്പു ,ജാഫർ ഓലിയൻ , ഉസ്മാൻ കൊമ്മച്ചി , എൻ എ സിദ്ധിഖ്, ഷബീർ മുക്കോല , അഷ്റഫ് മുട്ട ഹനീഫ് മദ്രസ സഫീർ കെ ഒ മുഹമ്മദ്‌ റാഫി പി, നൗഷാദ് പി, ഫാറൂഖ് സിപി, റാഷിദ് സിപി,ശാഹുൽ ഹമീദ് കെപി, ലത്തീഫ് പുന്നക്കൻ തുടങ്ങിയവർ സംസാരിച്ചു. കപ്പാലം ശാഖ കമ്മറ്റി പ്രസിഡന്റ് എ പി നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യൂത്ത് മീറ്റ് ശാഖാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി കെ സ്വാഗതവും നൗഷാദ് കപ്പാലം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145152/kappalam-muslim-league)