---
title: "ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം(UKMSS) തളിപ്പറമ്പ് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 10ന്"
english_title: "Onam celebration programb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145109/onam-celebration-programb"
published_at: "2023-09-09T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fca39280d7c_Untitled-2-web.jpg"
keywords: []
---

# ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം(UKMSS) തളിപ്പറമ്പ് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 10ന്

> **Lead Summary:** ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം തളിപ്പറമ്പ് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 10ന് ഞായറാഴ്ച തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്കൂളിൽ വച്ച് നടത്തുന്നു. സംഘാടകസമിതി ചെയർമാൻ സുഹാസ് മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി Dr: M.V കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ, സംഗീത സംവിധായകൻ C.K രഘുനാഥ്, Dr: P.P ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾ ആകും.

## Article Content

ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം തളിപ്പറമ്പ് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 10ന് ഞായറാഴ്ച തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്കൂളിൽ വച്ച് നടത്തുന്നു. സംഘാടകസമിതി ചെയർമാൻ സുഹാസ് മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി Dr: M.V കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ, സംഗീത സംവിധായകൻ C.K രഘുനാഥ്, Dr: P.P ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾ ആകും.

ഉണ്ണികൃഷ്ണൻ പണിക്കർ ചെങ്ങൽ, P.C കൃഷ്ണൻ പണിക്കർ ചോല, ഷൈജു കൂളിച്ചാൽ എന്നിവർ ആശംസ അറിയിക്കും. സംഘാടകസമിതി കൺവീനർ രാജേഷ് കുറ്റ്യേരി സ്വാഗതവും ദീപ പ്രദീപൻ നന്ദിയും പറയും. തുടർന്ന് സമുദായ അംഗങ്ങളുടെ കലാപരിപാടികൾ. UKMSS തളിപ്പറമ്പ് ശാഖ പ്രസിഡണ്ട് ശ്രീമതി വസന്ത മംഗലശ്ശേരി മത്സര പരിപാടികളുടെ സമ്മാനദാനം നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145109/onam-celebration-programb)