---
title: "'ശ്രീ-അന്ന'; ചെറുധാന്യകൃഷി ആരംഭിച്ച് സീതി സാഹിബ് എൻ എസ് എസ് വിദ്യാർത്ഥികൾ"
english_title: "Siti Sahib NSS students start 'Sri-Anna' small grain farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145107/siti-sahib-nss-students-start-sri-anna-small-grain-farming"
published_at: "2023-09-09T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fca2f919ff0_Untitled-2-web.jpg"
keywords: []
---

# 'ശ്രീ-അന്ന'; ചെറുധാന്യകൃഷി ആരംഭിച്ച് സീതി സാഹിബ് എൻ എസ് എസ് വിദ്യാർത്ഥികൾ

> **Lead Summary:** **തളിപ്പറമ്പ: ** ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, 2023 വർഷത്തെ, അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ച 'ശ്രീ- അന്ന' എന്ന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ സീതി സാഹിബ് ഹയർസെക്കന്ററി സ്കൂളിലെ NSS വളന്റിയേഴ്‌സ്‌, നാട്ടുകാരുടെ സഹകരണത്തോടെ ചെനയന്നൂരിലെ പാടത്ത് ചെറുധാന്യകൃഷി ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ: ** ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, 2023 വർഷത്തെ, അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ച 'ശ്രീ- അന്ന' എന്ന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ സീതി സാഹിബ് ഹയർസെക്കന്ററി സ്കൂളിലെ NSS വളന്റിയേഴ്‌സ്‌, നാട്ടുകാരുടെ സഹകരണത്തോടെ ചെനയന്നൂരിലെ പാടത്ത് ചെറുധാന്യകൃഷി ആരംഭിച്ചു.

കൃഷിയുടെ വിത്തിടൽ ഉദ്ഘാടന കർമം വാർഡ് മെമ്പർ ഗോപാലൻ മാഷും, സ്കൂൾ പ്രിൻസിപ്പാൾ MTK ഇസ്മായിലും ചേർന്ന് നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുൽ കരീം, പി കെ ശംസുദ്ധീൻ, വി വി നസ്രത്ത് എന്നീ അധ്യാപകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145107/siti-sahib-nss-students-start-sri-anna-small-grain-farming)