---
title: "തയ്യൽ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Garment Workers Congress organized Kannur District Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145104/garment-workers-congress-organized-kannur-district-convention"
published_at: "2023-09-09T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fca092c8b7b_news-card.jpg"
keywords: []
---

# തയ്യൽ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കേരളം ഭരിക്കുന്നത് തൊഴിലാളികളെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന സർക്കാർ ആണെന്നും, കേരളത്തിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കുംജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, തൊഴിലാളികളെ ആനുകൂല്യങ്ങൾ പൂർണ്ണമായും നൽകാതെ സംസ്ഥാന സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാ നിന്നും. തയ്യൽ തൊഴിലാളികളുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പൂർണമായും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്, കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂര് അഭിപ്രായപ്പെട്ടു. തയ്യൽ തൊഴിലാളി കോൺഗ്രസ് INTUC കണ്ണൂർ ജില്ലാ കൺവെൻഷൻ പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് R വേണു അധ്യക്ഷത വഹിച്ചു. ബിസി നാരായണൻ മുഖ്യപ്രഭാഷണം നടത്തി, അസംഘടിത തൊഴിലാളി കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് അജിത് കെ ജോൺ,പുഷ്പലത തറമ്മൽ, പൂമണി പയ്യന്നൂർ,എ ഉഷ, സുരേഷ് രാമന്തളി, സി സുരേന്ദ്രൻ,എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.

## Article Content

കേരളം ഭരിക്കുന്നത് തൊഴിലാളികളെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന സർക്കാർ ആണെന്നും, കേരളത്തിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കുംജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, തൊഴിലാളികളെ ആനുകൂല്യങ്ങൾ പൂർണ്ണമായും നൽകാതെ സംസ്ഥാന സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാ നിന്നും. തയ്യൽ തൊഴിലാളികളുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പൂർണമായും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്, കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂര് അഭിപ്രായപ്പെട്ടു. തയ്യൽ തൊഴിലാളി കോൺഗ്രസ് INTUC കണ്ണൂർ ജില്ലാ കൺവെൻഷൻ പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് R വേണു അധ്യക്ഷത വഹിച്ചു. ബിസി നാരായണൻ മുഖ്യപ്രഭാഷണം നടത്തി, അസംഘടിത തൊഴിലാളി കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് അജിത് കെ ജോൺ,പുഷ്പലത തറമ്മൽ, പൂമണി പയ്യന്നൂർ,എ ഉഷ, സുരേഷ് രാമന്തളി, സി സുരേന്ദ്രൻ,എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145104/garment-workers-congress-organized-kannur-district-convention)