---
title: "കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ"
english_title: "A young man was caught with deadly drugs in his car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145009/a-young-man-was-caught-with-deadly-drugs-in-his-car"
published_at: "2023-09-09T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc3b4e628d5_news-card.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ തെക്കീ ബസാർ അശോക ഹോസ്പിറ്റലിനു സമീപം നടത്തിയ പരിശോധനയിൽ KL 13 G 9170 മാരുതി 800 കാറിൽ കടത്തി കൊണ്ട് വന്ന മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ തെക്കീ ബസാർ സ്വദേശി മകൻ ജയേഷ് കെ എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ തെക്കീ ബസാർ അശോക ഹോസ്പിറ്റലിനു സമീപം നടത്തിയ പരിശോധനയിൽ KL 13 G 9170 മാരുതി 800 കാറിൽ കടത്തി കൊണ്ട് വന്ന മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ തെക്കീ ബസാർ സ്വദേശി മകൻ ജയേഷ് കെ എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി 20.75 ഗ്രാം മെത്താംഫിറ്റാമിനും മെത്താംഫിറ്റാമിൻ തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് സ്കെയിലും കണ്ടെടുത്തു. കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ജയേഷ്. പ്രതിയെ കണ്ണൂർ ജെ എഫ് സി എം ഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും. കേസ് കണ്ടെടുത്ത പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച്, സജിത്ത് എം, രജിത്ത് കുമാർ എൻ, ഗണേഷ് ബാബു, അനീഷ് ടി, നിഖിൽ പി, സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145009/a-young-man-was-caught-with-deadly-drugs-in-his-car)